സിദ്ധവൈദ്യത്തിലെ മരുന്നുകൾ.
സിദ്ധവൈദ്യത്തിൽ സസ്യങ്ങൾ ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന അതേ പ്രാധാന്യത്തോടുകൂടിത്തന്നെ മറ്റു ദ്രവ്യങ്ങളും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങൾ-11, പാഷാണങ്ങൾ-64, ഉപ്പുകൾ-25, നവമണികൾ, ഉപരസം- 120 എന്നിവയും, ഭൂനാഗം, കസ്തൂരി, മയിൽ, പുനുക് തുടങ്ങിയ പലതരം ജാന്തവദ്രവ്യങ്ങളെയും സിദ്ധവൈദ്യത്തിൽ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ചിന്തൂരങ്ങൾ 75 വർഷവും, ഭസ്മങ്ങൾ 100 വർഷവും, ചുന്നം 500 വർഷവും കേടുകൂടാതിരിക്കും. ഇതുപോലെ ഓരോ ഔഷധവർഗ്ഗത്തിനും വ്യത്യസ്ത കാലയളവാണുള്ളത്.
സിദ്ധവൈദ്യത്തിൽ മരുന്നുകളെ രണ്ട് വിഭാഗമായ് തിരിച്ചിരിക്കുന്നു. അക മരുന്ത്(அக மருந்து), പുറ മരുന്ത്(புற மருந்து) എന്നിങ്ങനെയാണ്. അക മരുന്ത് എന്നാൽ അകത്തേയ്ക്ക് സേവിക്കുന്ന ഔഷധങ്ങൾ, പുറ മരുന്ത് എന്നാൽ ശരീരത്തിന് പുറത്ത് പ്രയോഗിക്കുന്ന മരുന്ന് പ്രയോഗങ്ങൾ.
അക മരുന്ത്(அக மருந்து).
1. സുരസം(சுரசம்)
2. ചാറ്(சாறு)
3. കുടിനീർ(குடிநீர்)
4. കർകം(கற்கம்)
5. ഉട്കളി(உட்களி)
6. അടൈ(அடை)
7. ചൂർണ്ണം(சூரணம்)
8. പിട്ട്(பிட்டு)
9. വടകം(வடகம்)
10. വെണ്ണ(வெண்ணெய்)
11. നെയ്യ്(நெய்)
12. മണപ്പാക്(மணப்பாகு)
13. രസായനം(இரசாயனம்)
14. ലേഹ്യം(இலேகியம்)
15. എണ്ണ(எண்ணய்)
16. മാത്തിരൈ(மாத்திரை)
17. കടുക്(கடுகு)
18. പക്വം(பக்குவம்)
19. തേനൂറൽ(தேனூறல்)
20. തീനീർ(தீநீர்)
21. മെഴുക്(மெழுகு)
22. കുഴമ്പ്(குழம்பு)
23. പതങ്കം(பதங்கம்)
24. ചെന്തൂരം(செந்தூரம்)
25. പർപ്പം/ഭസ്മം(பற்பம்)
26. കട്ട്(கட்டு)
27. ഉരുക്ക്(உருக்கு)
28.കറുപ്പ്(கறுப்பு)
29.പച്ചവെട്ട്(பச்சைவெட்டு)
30. കളങ്ക്(களங்கு)
31. ചുന്നം(சுண்ணம்)
32. കർപ്പം(கற்பம்)
33. സത്ത്(சத்து)
34. ഗുരു ഗുളിക(குரு குளிகை)
പുറ മരുന്ത്(புற மருநது).
1. കട്ട്(கட்டு)
2. പറ്റ്(பற்று)
3. ഒറ്റടം(ஓற்றடம்)
4. പൂച്ച്(பூச்சு)
5. വേത്(வேது)
6. പൊട്ടണം(பொட்டணம்)
7. തൊക്കണം(தொக்கணம்)
8. പുക(புகை)
9. മൈ(மை)
10. പൊടി തിമിർതൽ(பொடி திமிர்தல்)
11. നസ്യം(நசியம்)
12. കലിക്കം(கலிக்கம்)
13. ഊതൽ(ஊதல்)
14. നാസികാ പരണം(நாசிகாபரணம்)
15. കളിമ്പ്(களிம்பு)
16. സീലൈ(சீலை)
17. നീർ(நீர்)
18. വർത്തി(வர்த்தி)
19. ചുട്ടിക(சுட்டிகை)
20. സലാക(சலாகை)
21. പശ(பசை)
22. കളി(களி)
23. പൊടി(பொடி)
24. മുറിച്ചൽ(முறிச்சல்)
25. കീറൽ(கீறல்)
26. കാരം(காரம்)
27. അട്ടൈ വിടൽ(அட்டைவிடல்)
28. അറുവൈ(அறுவை)
29.കൊമ്പ് കെട്ടൽ(கொம்பு கட்டல்)
30. ഉറിഞ്ചൽ(உறிஞ்சல்)
31. കുരുതി വാങ്കൽ(குருதி வாங்கல்)
32. പീച്ച്(பீச்சு)
1 comments:
Buy Siddha Medicines Online : https://pharmayush.com/siddha-medicine-products-online.html
Post a Comment